Advertisements
|
ജര്‍മ്മനിയില്‍ ജനസംഖ്യ താഴോട്ട്; 2020~ന് ശേഷം ആദ്യമായി ജനസംഖ്യയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍ : കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജര്‍മ്മനിയുടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ ആകെ ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയതായി ജര്‍മ്മന്‍ ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസ് ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025~ലെ കണക്കുകള്‍ പൂര്‍ണ്ണമായി പുറത്തുവന്നപ്പോള്‍ രാജ്യത്തെ ജനസംഖ്യയില്‍ 1,10,000 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. (ഏകദേശം 0.13 ശതമാനത്തിന്റെ ഇടിവ്). ഇതോടെ കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്ക് പ്രകാരം ജര്‍മ്മനിയിലെ ആകെ ജനസംഖ്യ 8.35 കോടിയായി (83.5 Million) ചുരുങ്ങി.
മരണനിരക്കിനേക്കാള്‍ കുറവാണ് ജനനനിരക്ക് എന്നതും, വിദേശത്തുനിന്നും ജര്‍മ്മനിയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ (Net Migration) ഉണ്ടായ വന്‍ ഇടിവുമാണ് ഈ ജനസംഖ്യാ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
കണക്കുകളിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍:
ജനന~മരണ നിരക്കിലെ വന്‍ വ്യത്യാസം: 2025~ല്‍ ജര്‍മ്മനിയില്‍ ജനിച്ചവരേക്കാള്‍ 3,52,000 പേര്‍ കൂടുതല്‍ മരണപ്പെട്ടു. ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജനനനിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.
കുടിയേറ്റം തുണച്ചില്ല: സാധാരണയായി ജര്‍മ്മനിയിലെ കുറഞ്ഞ ജനനനിരക്കിനെ വിദേശ കുടിയേറ്റക്കാരുടെ വരവാണ് പരിഹരിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 2,35,000 പേര്‍ മാത്രമാണ് പുതുതായി ജര്‍മ്മനിയിലേക്ക് കുടിയേറിയത്. ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് ഭരണകൂടം സ്വീകരിച്ച കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ വിദേശ തൊഴിലാളികളുടെ വരവ് ഗണ്യമായി കുറയാന്‍ കാരണമായി.
നഗരങ്ങളില്‍ മാത്രം നേരിയ വളര്‍ച്ച: ജര്‍മ്മനിയിലെ മൂന്ന് പ്രമുഖ സിറ്റി സ്റേററ്റുകളായ ബര്‍ലിന്‍, ബ്രെമെന്‍, ഹാംബുര്‍ഗ് എന്നീ നഗരങ്ങളില്‍ മാത്രമാണ് ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായത്.
കിഴക്കന്‍ ജര്‍മ്മനിയില്‍ കടുത്ത പ്രതിസന്ധി; രാജ്യം അതിവേഗം വാര്‍ദ്ധക്യത്തിലേക്ക്!
പഴയ പശ്ചിമ ജര്‍മ്മന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍ കമ്മ്യൂണിസ്ററ് മേഖലയായിരുന്ന കിഴക്കന്‍ ജര്‍മ്മന്‍ സംസ്ഥാനങ്ങളിലാണ് ജനസംഖ്യാ ഇടിവ് ഏറ്റവും രൂക്ഷം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 0.5 ശതമാനം (57,000 പേര്‍) ഇടിവുണ്ടായപ്പോള്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇത് വെറും 0.1 ശതമാനം മാത്രമാണ്. പ്രവാസി പശ്ചാത്തലമുള്ള ആളുകള്‍ കിഴക്കന്‍ മേഖലകളില്‍ കുറവായതും അവിടുത്തെ കുറഞ്ഞ ജനനനിരക്കുമാണ് ഇതിന് കാരണം.
നികുതി വരുമാനത്തെ ബാധിക്കും:
ഈ പുതിയ കണക്കുകള്‍ പ്രകാരം ജര്‍മ്മനി അതിവേഗം ഒരു വയോജന രാജ്യമായി മാറുകയാണ്. 60 നും 79 നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ 3,58,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായത്. എന്നാല്‍ രാജ്യത്തിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം നല്‍കുന്ന 20 നും 59 നും ഇടയില്‍ പ്രായമുള്ള ജോലി ചെയ്യുന്നവരുടെ എണ്ണം 4,09,000 ആയി (1.0%) കുത്തനെ കുറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ജര്‍മ്മനിയിലെ പെന്‍ഷന്‍ ഫണ്ടുകളെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഡെസ്ററാറ്റിസ് പുറത്തുവിട്ട ഈ പുതിയ ജനസംഖ്യാ റിപ്പോര്‍ട്ട്. |
|
- dated 18 Jun 2026
|
|
|
|
Comments:
Keywords: Germany - Otta Nottathil - population_schrinks_germany_2026_june_14 Germany - Otta Nottathil - population_schrinks_germany_2026_june_14,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|